ലോക്കോസ് മൊബൈൽ ആപ്പ് : കുടുംബശ്രീ പൂർണ്ണമായും ഡിജിറ്റിലാകുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകളുടെ കൂട്ടായ്മയായ കുടുംബശ്രീ പൂർണ്ണമായും ഡിജിറ്റിലാകുന്നു. കേരളത്തിലെ ദാരിദ്ര്യ നി‍ർമാർജ്ജനത്തിനും സ്ത്രീ ശാക്തീകരണത്തിനും വേഗം കൂട്ടിയ കുടുംബശ്രീ 25-ാം വാർഷികം ആഘോഷിക്കുമ്പോഴാണ് ഡിജിറ്റലാകുന്നത്. അയൽക്കൂട്ടങ്ങളുടെ പൂർണമായ വിവരങ്ങളും സാമ്പത്തിക ഇടപാടുകളടക്കം 2023 സെപ്റ്റംബറിനുള്ളിൽ പൂർണമായും ലോക്കോസ് എന്ന മൊബൈലിൽ രേഖപ്പെടുത്തും. വായ്പ നൽകുന്നതിലെ ക്രമക്കേട് അടക്കം തടയാനാണ് ഡിജിറ്റലൈസ് ചെയ്യുന്നത്.

സംസ്ഥാനത്ത് 2,53,000 അയൽക്കൂട്ടങ്ങളുണ്ട്. അയൽക്കൂട്ടങ്ങളിലെ പ്രതിനിധികൾ ഉൾപ്പെടുന്ന എഡിഎസ്- സിഡിഎസ് മേൽനോട്ട സംവിധാനങ്ങളുമുണ്ട്. അയൽക്കൂട്ടങ്ങളുടെ പൂർണ വിവരങ്ങൾ ഇവരുടെ വായ്പ നിക്ഷേപം, സ്ഥാപനങ്ങൾ എന്നിവരുടെ പൂർണമായ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്തിട്ടില്ല. വായ്പ വിവരങ്ങളും നിക്ഷേപങ്ങളുമെല്ലാം അയ‌ൽകൂട്ടങ്ങൾ രജിസ്റ്ററിൽ എഴുതി മേൽ കമ്മിറ്റിക്ക് കൈമാറുകയാണ് ചെയ്യുന്നത്. വാർഷിക ഓ‍ഡിറ്റ് മാത്രമാണുള്ളത്. 

പൂർണമായും ഡിജിറ്റലൈസ് ചെയ്യുന്നതിലൂടെ അൽക്കൂട്ടങ്ങളുടെ പ്രവർത്തനങ്ങളെ തുടർച്ചയായി പരിശോധിക്കുകയാണ് ലക്ഷ്യം. ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ ഭാഗമായ കേന്ദ്രസർക്കാരിന്റെ ലോക്കോസ് എന്ന മൊബൈൽ ആപ്പ് വഴിയാണ് കുടുംബശ്രീകളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നത്. ആദ്യം അയൽകൂട്ടങ്ങളുടെ പേര്, അംഗങ്ങൾ എന്നിവ ആപ്പിൽ രേഖപ്പെടുത്തും. അതിന് ശേഷം സാമ്പത്തിക വിവരങ്ങൾ രേഖപ്പെടുത്തും. ഇതിനായി റിസോഴ്സ് പേഴ്സൺമാരെ തെരഞ്ഞെടുത്ത് പരിശീലിപ്പിച്ചു. 

എല്ലാ ആഴ്ചയിലും ഈ റിസോഴ്സ് പേഴ്സൺമാർ അയൽകൂട്ടങ്ങളുടെ വിവരങ്ങൾ ആപ്പിലേക്ക് രേഖപ്പെടുത്തും. 2023 ജൂലൈ31ന് മുമ്പ് അയൽകൂട്ടങ്ങളുടെ പൂർണ വിവരങ്ങൾ ആപ്പിൽ ഉൾപ്പെടുത്തും. ഇതിനു ശേഷം മേൽഘടകങ്ങളുടെയും വിവരങ്ങൾ രേഖപ്പെടുത്തും. കുടുംബശ്രീയുടെ താഴേത്തട്ടിലുള്ള പ്രവർത്തനങ്ങൾ വരെ കൃത്യമായി പരിശോധിക്കാൻ പുതിയ ആപ്പുവഴി കഴിയും. സാമ്പത്തിക ക്രമക്കേടുകളും തടയാനും കഴിയും. തൃശൂർ മുല്ലശേരി ബ്ലോക്കിൽ ഡിജിറ്റലൈസിംഗ് പൂ‍ർണ വിജയമായി ആദ്യഘട്ടത്തിൽ നടപ്പാക്കി. തുടർന്നാണ് സംസ്ഥാന വ്യാപകമായി നടപ്പാക്കാൻ തീരുമാനിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →