വാഹനപകടം: ഉംറ നിർവഹിക്കാൻ മക്കയിലേക്കുപോയ അഞ്ച് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം

സൗദി : ഉംറ നിർവഹിക്കാൻ മക്കയിലേക്കുള്ള യാത്രയ്ക്കിടെയുണ്ടായ അപകടത്തിൽ വാഹനാപകടത്തിൽ അഞ്ച് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. രണ്ട് കുട്ടികളും രണ്ട് ഗർഭിണികളും ഉൾപ്പെടെ അഞ്ച് പേരാണ് മരിച്ചത്. ഹൈദരാബാദ്, രാജസ്ഥാൻ സ്വദേശികളാണ് മരിച്ചവർ. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തെ എതിർദിശയിൽ നിന്ന് വന്ന മറ്റൊരു കാർ ഇടിക്കുകയായിരുന്നു. റിയാദിൽ നിന്ന് 140 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്.

റിയാദിലെ സുവൈദി ഏരിയയിൽ നിന്ന് അഹമ്മദ് അബ്ദുൾ റഷീദ് (27), മുഹമ്മദ് ഷാഹിദ് ഖത്രി (24) എന്നിവരാണ് കുടുംബത്തോടൊപ്പം ഉംറ നിർവഹിക്കാൻ പുറപ്പെട്ടത്. അബ്ദുൾ റഷീദിനൊപ്പം ഗർഭിണിയായ ഭാര്യ ഖൻസ, മൂന്ന് വയസ്സുള്ള മകൾ മറിയം, രാജസ്ഥാനിലെ സിക്കാർ ജില്ലയിൽ നിന്നുള്ള മുഹമ്മദ് ഷാഹിദ് ഖത്രിക്കൊപ്പം ഗർഭിണിയായ ഭാര്യ സുമയ്യ, നാല് വയസുള്ള മകൻ അമ്മാർ അഹമ്മദ് എന്നിവരാണ് ഉണ്ടായിരുന്നത്.

ഖൻസയും മകൾ മറിയവും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അഹമ്മദ് അബ്ദുൾ റഷീദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഷാഹിദ് ഖത്രിയും നാല് വയസ്സുള്ള മകനും സംഭവസ്ഥലത്ത് വച്ചും ഭാര്യ സുമയ്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →