കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദി 2023 ഏപ്രിൽ 25ന് കേരളത്തിലെത്തും. യുവാക്കളെ സംഘടിപ്പിച്ച് നടത്തുന്ന യുവം എന്ന പരിപാടിയിലാണ് പ്രധാനമന്ത്രി പങ്കെടുക്കുക. കൊച്ചിയിൽ നടക്കുന്ന പരിപാടിയുടെ ഉദഘാടനം പ്രാധാനമന്ത്രി നിർവഹിക്കും. ഒരുലക്ഷത്തോളംപേർ പരിപാടിയിൽ പങ്കെടുക്കും. വിവിധ മേഖലകളിൽ നിന്നും കഴിവ് തെളിയിച്ച യുവാക്കളെ ചടങ്ങിൽ പങ്കെടുപ്പിക്കും.
യുവതി, യുവാക്കൾ ഐ ടി പ്രൊഫഷണലുകൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. ബിജെപിയും യുവമോർച്ചയുമാണ് മുൻ കയ്യെടുക്കുന്നതെങ്കിലും രാഷ്ട്രീയവും മതപരവുമായ വേർതിരിവുകൾക്കതീതമായ കൂട്ടായ്മയാകുമിതെന്നു സംഘാടകർ അറിയിച്ചു. ഉണ്ണീ മുകുന്ദൻ, കന്നഡ താരം യാഷ്, ക്രിക്കറ്റർ രവീന്ദ്ര ജഡേജ, അനിൽ ആന്റണി എന്നിവരും പരിപാടിയിൽ പങ്കെടുക്കും.

