“ഡിജിറ്റല്‍ വില്ലേജ്” ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

കൊച്ചി: ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ഡിജിറ്റല്‍ വില്ലേജ്”. നവാഗതരായ ഒരുകൂട്ടം ചെറുപ്പക്കാരുടെ സിനിമ എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണ് ഈ ചിത്രത്തിലൂടെ.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങി.

അഖില്‍,ആഷിക് നേതൃത്വം നല്‍കുന്ന യൂലിന്‍ പ്രൊഡക്ഷന്‍സ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രംകേരള കര്‍ണ്ണാടക ബോര്‍ഡറിലെ ഒരു കൊച്ചു ഗ്രാമത്തില്‍ ചെറുപ്പക്കാരുടെ കൂട്ടായ്മയില്‍ നടക്കുന്ന സംഭവ വികാസങ്ങളിലൂടെ രസകരമായ രീതിയില്‍ കഥ പറയുന്നതാണ്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഉണ്ണി മുകുന്ദന്‍, ലാല്‍, ആന്റണി പെപ്പെ,ദര്‍ശന രാജേന്ദ്ര, അനന്യ , ബിബിന്‍, ടിനു പാപ്പച്ചന്‍,സുജിത് വാസുദേവ്, സയനോര തുടങ്ങിയവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് റിലീസ് ചെയ്തത്.

കാസര്‍ഗോഡിലെ സീതഗോളി,കുമ്ബള എന്നീ ഗ്രാമങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായത്. പുതുമുഖങ്ങളെ അണിനിരത്തി ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്ന ചിത്രത്തില്‍ സീതാഗോളി,കുമ്പള ഗ്രാമത്തിലെ കലാകാരന്മാരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം : ശ്രീകാന്ത്.പി.എം, എഡിറ്റര്‍ : മനു ഷാജു, മ്യൂസിക് ഡയറക്ടര്‍: ഹരി.എസ്.ആര്‍, സൗണ്ട് ഡിസൈനര്‍ : അരുണ്‍ രാമവര്‍മ, ലിറിക്സ് : മനു മഞ്ജിത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : പ്രവീണ്‍ ബി മേനോന്‍, കോസ്റ്റ്യൂമ്സ് : സമീറാ സനീഷ്, മേക്കപ്പ് : ജിതേഷ് പൊയ്യ, ആര്‍ട്ട് ഡയറക്ടര്‍ : ജോജോ ആന്റണി, പ്രൊജക്റ്റ് കോഓര്‍ഡിനേറ്റര്‍ : ജോണ്‍സണ്‍ കാസര്‍ഗോഡ്,അസ്സോസിയേറ്റ് ഡയറക്ടര്‍ : ഉണ്ണി.സി , പ്രൊഡക്ഷന്‍ മാനേജര്‍ : അതുല്‍ കൊടുമ്പാടന്‍,സ്റ്റില്‍സ്: നിദാദ് .കെ.എന്‍, ഡിസൈന്‍സ് : യെല്ലോ ടൂത്ത്സ്, വാര്‍ത്താപ്രചരണം : പി ആര്‍ ഓ :പ്രതീഷ് ശേഖര്‍ തുടങ്ങിയവരാണ് അണിയറയില്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →