ന്യൂഡല്‍ഹി: ഡല്‍ഹി-ബെംഗളൂരു ഇന്‍ഡിഗോ വിമാനത്തില്‍ മദ്യലഹരിയില്‍ യാത്രക്കാരന്റെ പരാക്രമണം. എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച ഇയാള്‍ എയര്‍ഹോസ്റ്റസിനോടും തട്ടിക്കയറിയതായി പരാതി. ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ട 6ഇ 308 ഇന്‍ഡിഗോ വിമാനത്തിലായിരുന്നു സംഭവം. എമര്‍ജന്‍സി ഡോറിന് അടുത്തുള്ള സീറ്റിലിരുന്ന 40 വയസുകാരനായ കാണ്‍പുര്‍ സ്വദേശി എമര്‍ജന്‍സി ഡോര്‍ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതുകണ്ട ഉടനെ മറ്റു യാത്രക്കാരും വിമാനത്തിലെ ക്രൂ അംഗങ്ങളും ഇടപെടുകയായിരുന്നു. വിമാനം ബെംഗളൂരുവില്‍ ഇറങ്ങിയപ്പോള്‍ ഇയാളെ സി ഐ എസ് എഫിന് കൈമാറി.
എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച് വിമാനത്തില്‍ മദ്യലഹരിയില്‍ യാത്രക്കാരന്റെ പരാക്രമണം
