ഉത്തർപ്രദേശ്: മുസ്ലിം പെൺകുട്ടികൾ സന്തോഷത്തോടെ ജീവിക്കാൻ ഹിന്ദു ആൺകുട്ടികളെ വിവാഹം കഴിക്കണമെന്ന് വി.എച്ച്.പി. നേതാവ് സാധ്വി പ്രാചി. ഉത്തർപ്രദേശിലെ ബറേലിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇവർ. ദി ഹിന്ദു, ഇന്ത്യ ടുഡേ ഉൾപ്പെടയുള്ള മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്‌തത്.
ഇന്ത്യയിലെ ജനങ്ങളുടെ ഡി.എൻ.എ പരിശോധിച്ചാൽ എല്ലാവരും രാമന്റെയും കൃഷ്ണന്റെയും ബാബാ ബോലേനാഥിന്റെയും പരമ്പരയിൽ പ്പെട്ടവരാണെന്ന് കണ്ടെത്താനാവുമെന്നും സാധ്വി പ്രാചി പറഞ്ഞു. സാധ്വി പ്രാചി മുൻപും വിദ്വേഷ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. വിവാഹമോചനം ഉണ്ടാവാതിരിക്കാൻ മുസ്‍ലിം സ്ത്രീകൾ ഹിന്ദു മതം സ്വീകരിക്കണമെന്നാണ് ഒരിക്കൽ പറഞ്ഞത്.
ബിഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ രാമനവമിയോടനുബന്ധിച്ച് ഉണ്ടായ ആക്രമണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, ഈ സംസ്ഥാനങ്ങളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് അവർ പറഞ്ഞു.

