കുറച്ച് നാളായി മകനുമായി രാഷ്ട്രീയം സംസാരിക്കാറില്ലെന്ന് എ കെ ആന്റണി

തിരുവനന്തപുരം: കുറച്ച് നാളായി മകനുമായി രാഷ്ട്രീയം സംസാരിക്കാറില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. 2023 ഏപ്രിൽ 6ന് വൈകീട് 5.50 ന് കെപിസിസി ഓഫീസിൽ വെച്ച് മാധ്യമങ്ങളെ കാണുമെന്നും എ കെ ആന്റണി മാദ്ധ്യമങ്ങളോട് പറഞ്ഞു. മകൻ അനിൽ ആൻറണി കോൺഗ്രസ് അംഗത്വം രാജി വെച്ച് ബിജെപിയിൽ അംഗത്വമെടുത്തേക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നു. 

വൈകിട്ട് മൂന്ന് മണിക്ക് പ്രധാന നേതാവ് ബിജെപിയിൽ ചേരുമെന്ന് പാർട്ടി വക്താക്കൾ അറിയിച്ചിരുന്നു. ഇത് അനിൽ ആന്റണിയാണെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതാണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. ബിജെപി ദേശീയ ആസ്ഥാനത്ത് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ അനിൽ ആന്റണിക്ക് പാർട്ടിയിൽ അംഗത്വം നൽകി സ്വീകരിക്കും. കോൺഗ്രസ് അംഗത്വം രാജിവെച്ച ശേഷമാണ് അദ്ദേഹം ബിജെപി ആസ്ഥാനത്ത് എത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →