ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ അന്തരിച്ചു

കൊച്ചി : ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ അന്തരിച്ചു. 63 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.2023 ഏപ്രിൽ 3 തിങ്കളാഴ്ച പുലർച്ചെ മൂന്നേകാലോടെയാണ് അന്ത്യം സംഭവിച്ചത്.

കൊൽക്കത്ത ഉൾപ്പെടെ 4 ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസായിരുന്നു ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ. കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായും സേവനം അനുഷ്ഠിച്ചു. കേരള ഹൈക്കോടതിയിൽ ജഡ്ജിയായത് 2004 ലാണ്. ഏറ്റവും ഒടുവിൽ സർക്കാരിൻ്റെ ബഫർ സോൺ വിദഗ്ദ സമിതിയുടെ ചെയർമാനായും പ്രവർത്തിച്ചു. 1983 ൽ അഭിഭാഷകനായി. 2004 ഒക്ടോബർ 14ന് കേരള ഹൈക്കോടതിയിൽ ജഡ്ജിയായി. രണ്ടുതവണ ആക്ടിം​ഗ് ചീഫ് ജസ്റ്റീസ് ആയി. കേരള ലീ​ഗൽ സർവീസ് അതോരിറ്റി എക്സിക്യൂട്ടീവ് ചെയർമാനായിരുന്നു.

ന്യായാധിപനെന്ന നിലയിൽ പൗരാവകാശങ്ങളും അടിസ്ഥാന ജനകീയ പ്രശ്നങ്ങളും ഉൾപ്പെട്ട വിഷയങ്ങളിൽ നേരിട്ടിടപെട്ടിരുന്നു. സംസ്ഥാനത്തെ മാനസികാരോ​ഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനത്തിലും, മുതിർന്ന പൗരന്മാരുടെ പ്രശ്നങ്ങളിലും, ദേവസ്വം വിഷയങ്ങളിലും ശ്രദ്ധേയ ഇടപെടലുകൾ നടത്തി. കോവിഡ് വ്യാപന പാശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നടത്തിയ വിമർശനം ചർച്ചയായിരുന്നു.

കൊല്ലത്തെ പ്രമുഖ അഭിഭാഷകരായ ഭാസ്കരൻ നായരുടേയും പാറുകുട്ടി അമ്മയുടേയും മകനാണ് ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →