ഇടുക്കി: വാത്തിക്കുടിയിൽ കുടുംബ വഴക്കിനിടയിൽ ഭാര്യയുടെ അമ്മയെ കോടാലി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം മുങ്ങിയ മരുമകൻ സുധീഷ് പോലീസ് പിടിയിലായി 2023 ഏപ്രിൽ ഒന്നാം തീയതിയായിരുന്നു സംഭവം. ഒന്നിന് രാത്രിയും രണ്ടിന് പുലർച്ചെയും പൊലീസ് സ്ഥലത്ത് നടത്തിയ കർശന പരിശോധനക്കൊടുവിലാണ് ഒളിവിലിരുന്ന സുധീഷ് പൊലീസിന്റെ പിടിയിലായത്. പൊലീസിന്റെ കൃത്യമായ കണക്കുകൂട്ടലാണ് സുധീഷ് പിടിയിലാകാൻ കാരണം
കൊലപാതകത്തിനുശേഷം ഷർട്ട്പോലും ഇല്ലാതെ മൊബൈൽ ഫോണും ഉപേക്ഷിച്ചാണ് സുധീഷ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്. ഷർട്ടിടാതെ രക്ഷപെട്ടതിനാൽ അധിക ദൂരം പോകില്ലെന്ന് പൊലീസിന് ഉറപ്പുണ്ടായിരുന്നു. അതിനാൽ ഇയാളുടെ പണിക്കൻ കുടിയിലെ വീടും ബന്ധുവീടുകളും പൊലീസ് നിരീക്ഷണത്തിലായിരുന്നു.