ഡല്‍ഹി: അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധി സമർപ്പിച്ച അപ്പീലിൽ സൂറത്ത് സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. ഈ മാസം 13ന് കേസ് വീണ്ടും പരിഗണിക്കും. 2023 ഏപ്രിൽ 13 വരെയാണ് നിലവിൽ ജാമ്യം അനുവദിച്ചിരിക്കുന്നത്. 2023 ഏപ്രിൽ 3 തിങ്കളാഴ്ചയാണ് സൂറത്ത് കോടതിയിൽ രാഹുൽ ഗാന്ധി നേരിട്ടെത്തി അപ്പീൽ സമർപ്പിച്ചത്.
അപേക്ഷയിൽ ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ കോടതി വീണ്ടും വാദം കേൾക്കും. 2023 മെയ് മൂന്നിനാകും കേസ് വീണ്ടും പരിഗണിക്കുക.

