ശോഭാ യാത്രയ്ക്കിടെ ബംഗാളില്‍ വീണ്ടും സംഘര്‍ഷം

കൊല്‍ക്കത്ത: രാമനവമിയുമായി ബന്ധപ്പെട്ട് ബംഗാളില്‍ വീണ്ടും സംഘര്‍ഷം. ഹൗറയില്‍ ബി.ജെ.പി. സംഘടിപ്പിച്ച ശോഭായാത്രയ്ക്കിടെയാണ് 02.04.2023 ഞായറാഴ്ച സംഘര്‍ഷമുണ്ടായത്. കല്ലേറില്‍ ബി.ജെ.പി. എം.എല്‍.എ. ബിമന്‍ ഘോഷിനു പരുക്കേറ്റു.
ബി.ജെ.പി. ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്ത പരിപാടിയിലാണ് കല്ലേറും സംഘര്‍ഷമുണ്ടായത്. ശോഭായാത്രയ്ക്കുനേരേ കല്ലേറുണ്ടായെന്നും സംഭവത്തിനു പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്നും ബി.ജെ.പി. ആരോപിച്ചു. സംഘര്‍ഷത്തെക്കുറിച്ച് എന്‍.ഐ.എ. അന്വേഷിക്കണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു.

ശോഭാ യാത്രയ്ക്കിടെ ആളുകള്‍ ഓടുന്നതിന്റെയും കല്ലേറിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബി.ജെ.പിയും മറ്റു വലതുപക്ഷ സംഘടനകളുമാണ് സംഘര്‍ഷത്തിനു പിന്നിലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു.
സ്ഥിതിതികള്‍ നിയന്ത്രണവിധേയമാണെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും പോലീസ് വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →