രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും മാനനഷ്ടക്കേസ്

ന്യൂഡൽഹി: ‘‘21ാം നൂറ്റാണ്ടിലെ കൗരവരാണ് ആർഎസ്എസ്’’ എന്ന രാഹുൽ​ഗാന്ധിയുടെ പരാമർശത്തിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. ആർഎസ്എസ് അനുഭാവിയായ കമൽ ഭണ്ഡോരിയയാണ് ഹരിദ്വാർ കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ഹർജി 2023 ഏപ്രിൽ 12ന് പരിഗണിച്ചേക്കും. 2023 ജനുവരിയിൽ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കുരുക്ഷേത്രയിലാണ് രാഹുൽ പ്രസ്താവന നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ രാഹുൽ ഗാന്ധിക്ക് വക്കീൽ നോട്ടിസ് അയച്ചിട്ടും പ്രതികരിച്ചില്ലെന്ന് പരാതിക്കാരൻ പറഞ്ഞു.

‘എല്ലാ മോഷ്ടാക്കൾക്കും മോദി എന്നു പേരുള്ളതെന്തുകൊണ്ട്’ എന്ന പരാമർശത്തിന്റെ പേരിൽ രാഹുലിനെ സൂറത്ത് കോടതി 2 വർഷം തടവുശിക്ഷയ്ക്കു വിധിച്ചിരുന്നു. പിന്നാലെ എംപി സ്ഥാനത്തുനിന്നു അയോഗ്യനാക്കപ്പെടുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →