സിസോദിയക്ക് ജാമ്യമില്ല

ന്യൂഡല്‍ഹി: മദ്യനയ കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സിറ്റി കോടതി തള്ളി. മാര്‍ച്ച് 24ന് ഡല്‍ഹി കോടതി ഈ ഉത്തരവ് മാറ്റി വച്ചിരുന്നു. മദ്യനയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും അഴിമതി നടത്തിയെന്നാരോപിച്ച് ഫെബ്രുവരി 26ന് സിബിഐ സിസോദിയയെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ എല്ലാ റിക്കവറികളും ഇതിനകം നടത്തിയതിനാല്‍ തന്നെ കസ്റ്റഡിയില്‍ വയ്ക്കുന്നത് പ്രയോജനകരമല്ലെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് ജാമ്യാപേക്ഷയില്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →