കര്‍ണാടക മുഖ്യമന്ത്രിയുടെ കാറില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിശോധന

ബംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ കാറില്‍ പരിശോധന. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഫ്‌ളൈയിങ് സ്‌ക്വാഡാണ് ബൊമ്മൈയുടെ കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധന നടത്തിയത്. ദൊഡ്ഡബല്ലപൂരിലെ ശ്രീ സുബ്രമണ്യ ക്ഷേത്രത്തില്‍ വന്നതായിരുന്നു ബൊമ്മൈ. എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ ഫ്‌ളൈയിങ് സ്‌ക്വാഡ് പരിശോധന നടത്തുകയായിരുന്നു. പരിശോനയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ബുധനാഴ്ചയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷണര്‍ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മെയ് പത്തിനാണ് തിരഞ്ഞെടുപ്പ്. മെയ് 13ന് ഫലം പ്രഖ്യാപിക്കുകയും ചെയ്യും. ഭരണകക്ഷിയായ ബി.ജെ.പിയും പ്രതിപക്ഷ നിരയിലെ പ്രധാന കക്ഷികളായ കോണ്‍ഗ്രസും ജനതാദളും(സെക്യുലര്‍-ജെ.ഡി.എസ്) ഒറ്റയ്ക്കാണ് ഇത്തവണ മത്സരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →