പട്ന: മോദി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് വീണ്ടും കുരുക്ക്. ഏപ്രില്‍ 12ന് ഹാജരാകാനാവശ്യപ്പെട്ട് പട്ന കോടതി രാഹുലിന് നോട്ടീസ് അയച്ചു. സൂറത്ത് കോടതി ശിക്ഷ വിധിച്ച സമാനമായ ക്രിമിനല്‍ മാനനഷ്ടക്കേസിലാണ് നടപടി. പട്‌നയിലെ കേസില്‍ രാഹുല്‍ നിലവില്‍ ജാമ്യത്തിലാണ്. 2019ല്‍ കര്‍ണാടകയിലെ കോലാറിലെ പ്രസംഗത്തിനിടെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദിയാണ് പട്‌നയില്‍ പരാതി നല്‍കിയത്. മോദി സമുദായത്തെ കള്ളന്മാരെന്ന് വിളിച്ച് രാഹുല്‍ അപമാനിച്ചെന്നാണ് പരാതി. കോടതിയില്‍ ഹാജരാകാന്‍ രാഹുല്‍ സമയം നീട്ടി ചോദിക്കുമെന്നാണ് സൂചന. അതിനിടെ, രാഹുലിനെതിരെ ലണ്ടനില്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുമെന്ന് ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദി പറഞ്ഞു. എന്തിനാണ് താനുള്‍പ്പെടുന്ന സമൂഹത്തെ രാഹുല്‍ കള്ളന്മാരെന്ന് വിളിച്ചത്? തനിക്കെതിരായ കേസുകളിലൊന്നും ശിക്ഷിക്കപ്പെട്ടിട്ടില്ല. പ്രതിപക്ഷ നേതാക്കളുടേത് പകപോക്കല്‍ നടപടിയാണോയെന്നും അദ്ദേഹം ചോദിച്ചു.
രാഹുല്‍ ഗാന്ധിക്ക് വീണ്ടും കുരുക്ക്: പട്‌ന കോടതി നോട്ടീസ് അയച്ചു, ലണ്ടനില്‍ കേസ് ഫയല്‍ ചെയ്യാന്‍ ലളിത് മോദി
