വൈറസ് സാന്നിദ്ധ്യം : ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ ഇറക്കുമതിക്ക് സൗദി അറേബ്യയിൽ താൽക്കാലിക നിരോധനം

റിയാദ്: ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്‍ത ശീതീകരിച്ച ചെമ്മീനിൽ വൈറ്റ് സ്‍പോട്ട് സിൻഡ്രോം വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ ഇറക്കുമതിക്ക് സൗദി അറേബ്യ താത്കാലിക നിരോധനം ഏർപ്പെടുത്തി. രാജ്യത്തെ ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടെ തീരുമാനത്തെ തുടർന്നാണ് നിരോധനം. ശീതീകരിച്ച ചെമ്മീനിൽ വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചുവെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

ചെമ്മീൻ സാമ്പിളുകളുടെ പരിശോധനയിൽ ഈ വൈറസ് കണ്ടെത്തിയതാണ് നിരോധനത്തിന് കാരണം. രാജ്യത്തേക്ക് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും വൈറസ് സാന്നിദ്ധ്യമില്ലെന്നും ഇന്ത്യ മതിയായ ഉറപ്പ് നൽകുന്നത് വരെ താത്കാലിക നിരോധനം ഏർപ്പെടുത്തുകയാണെന്ന് അധികൃതർ അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →