രാജ്യത്തെ അഴിമതി മുഖങ്ങളെല്ലാം ഒരേ വേദിയില്‍: പ്രതിപക്ഷ ഐക്യശ്രമത്തിനെതിരേ മോദി

ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തെ സംരക്ഷിക്കുകയാണ് ബി.ജെ.പി. ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ അഴിമതി മുഖങ്ങളെല്ലാം ഒരേ വേദിയില്‍ അണിചേരുകയാണ്. ഇന്ത്യ മികവിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ രാജ്യത്തിന് അകത്തും പുറത്തുമുള്ള ഇന്ത്യാ വിരുദ്ധ ശക്തികള്‍ ഒന്നിക്കുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂഡല്‍ഹിയില്‍ ബിജെപി കേന്ദ്ര ഓഫിസിന്റെ ഭാഗമായി പുതിയ റസിഡന്‍ഷ്യല്‍ കോംപ്ലക്സും ഓഡിറ്റോറിയവും ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് പ്രതിപക്ഷ നിരയില്‍ ഉരുത്തിരിയുന്ന ഐക്യനീക്കങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രൂക്ഷ വിമര്‍ശനം നടത്തിയത്. അഴിമതിക്കെതിരേ നടപടിയെടുക്കുമ്പോള്‍ അന്വേഷണ ഏജന്‍സികളെ കുറ്റപ്പെടുത്തുന്നു. നടപടികള്‍ നിര്‍ത്തരുതെന്നാണ് ജനങ്ങള്‍ പറയുന്നത്. തെറ്റായ ആരോപണങ്ങള്‍ കേട്ട് നടപടി നിര്‍ത്തില്ല. കള്ളപ്പണം വെളുപ്പിക്കലിനെതിരെയുള്ള നിയമം വഴി അഴിമതിക്കാരുടെ വേരുകള്‍ ഇളക്കിവിട്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് ഭരണത്തിനു കീഴില്‍ 5,000 കോടിയുടെ കള്ളപ്പണം മാത്രമാണ് കണ്ടുകെട്ടിയിരുന്നത്. എന്നാല്‍ ബി.ജെ.പി. ഭരണത്തിനു കീഴില്‍ പത്തുലക്ഷം കോടിയുടെ കള്ളപ്പണമാണ് കണ്ടുകെട്ടിയത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തിയ 20,000 പേരെ തങ്ങള്‍ പിടികൂടിയെന്നും മോദി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →