ശബരിമലയിൽ കൊക്കയിലേക്ക് മറിഞ്ഞ വാഹനത്തിൽ 62 പേർ, തമിഴ്നാട്ടിൽ നിന്നുള്ള സംഘം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

പത്തനംതിട്ട : കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിലുണ്ടായിരുന്നത് തമിഴ്നാട്ടിൽ നിന്നുള്ള അറുപത്തിരണ്ട് പേരെന്ന് ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. പൊലീസ് സാന്നിധ്യമുണ്ടായിരുന്ന പ്രദേശത്ത് വെച്ചാണ് അപകടമുണ്ടായത്. അതിനാൽ ഉടൻ രക്ഷാ പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞു. ഉടനെ തന്നെ പ്രാദേശികമായി സ്ഥലത്തുണ്ടായിരുന്ന വാഹനങ്ങളിലും ആംബുലൻസിലുമായി രക്ഷപ്പെടുത്തിയവരെ അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചു. ആരോഗ്യവകുപ്പിനെയും ഫയർഫോഴ്സ് സംഘത്തെയും പൊലീസിനെയും ഏകോപിപ്പിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. നിലവിൽ പരമാവധി വൈദ്യസഹായമേർപ്പെടുത്താൻ സാധിച്ചതായും കളക്ടർ വിശദീകരിച്ചു. ഗുരുതരമായ പ്രശ്നങ്ങളുള്ളവരെ ഉടൻ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതായും ജില്ലാ കളക്ടർ അറിയിച്ചു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →