തൃശൂർ: നിലാവെട്ടം ആഘോഷവേദിക്ക് കാല്‍ നാട്ടി

നിലാവെട്ടം ആഘോഷ പരിപാടിയുടെ ഒരുക്കങ്ങളുടെ ഭാഗമായി ചെറുവത്തൂര്‍ ഗ്രൗണ്ടില്‍ വേദികള്‍ക്കുള്ള കാല്‍നാട്ടല്‍ നടത്തി. എ സി മൊയ്തീന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍, കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഐ രാജേന്ദ്രന്‍, എ സി പി ടി.എസ് സിനോജ്, വ്യാപാരി പ്രതിനിധി കെ പി സാക്സണ്‍, ജനപ്രതിനിധികൾ തുടങ്ങിയവർ ചേര്‍ന്ന് കാല്‍നാട്ടല്‍ ചടങ്ങ് നടത്തി. ഇതോടൊപ്പം നിലാവെട്ടം പ്രദര്‍ശനത്തിന് കുട്ടികള്‍ക്കുള്ള സൗജന്യ പ്രവേശന പാസിന്റെ വിതരണോദ്ഘാടനവും എംഎല്‍എ നിര്‍വ്വഹിച്ചു.

ഏപ്രില്‍ 13 മുതല്‍ 30 വരെയാണ് നിലാവെട്ടം സാംസ്കാരിക, ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്. പ്രദര്‍ശന-വിപണന-സാംസ്കാരികമേള, സര്‍ഗ്ഗോത്സവം, പുഷ്പഫലസസ്യ പ്രദര്‍ശനങ്ങള്‍, പെറ്റ്ഷോ, സെമിനാറുകള്‍, അമ്യൂസ്മെന്റ് പാര്‍ക്ക്, കലാപരിപാടികള്‍, മെഗാഷോ, ഭക്ഷ്യമേള എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍.
കാല്‍നാട്ടല്‍ ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി എം സുരേഷ്, സജിനി പ്രേമന്‍, ടി സോമശേഖരന്‍, പ്രിയ സജീഷ്, പി കെ ഷെബീര്‍, സി സി ഷെറി, ജോസ് മാളിയേക്കല്‍, നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ കെ എസ് ലക്ഷ്മണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →