കാബൂള്‍: അഫ്ഗാന്‍ വിദേശകാര്യമന്ത്രാലയത്തിനു സമീപമുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ ആറു മരണം. നിരവധിപേര്‍ക്കു പരുക്കേറ്റു.
അഫ്ഗാന്‍ സുരക്ഷാ സേനയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെങ്കിലും ആറു സാധാരണക്കാരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. വിദേശകാര്യ മന്ത്രാലയത്തിനു സമീപത്തെ വാണിജ്യകേന്ദ്രത്തിനു മുന്നില്‍ വച്ച് ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സമീപത്തെ ചെക്ക്‌പോയിന്റില്‍ വച്ച് ചാവേറിനെ തിരിച്ചറിഞ്ഞെങ്കിലും കീഴടക്കാന്‍ കഴിയും മുമ്പ് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സുരക്ഷാസേനാംഗങ്ങള്‍ കൂടുതലുള്ള മേഖലയായിരുന്നു ചാവേര്‍ ലക്ഷ്യമിട്ടിരുന്നതെന്ന് അഫ്ഗാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ട്വീറ്റ് ചെയ്തു. ഇവിടേക്ക് എത്താന്‍ ചാവേറിനു കഴിഞ്ഞില്ലെന്നും തിരിച്ചറിഞ്ഞെന്നു വ്യക്തമായതോടെ സ്‌ഫോടനം നടത്തുകയായിരുന്നെന്നും ട്വീറ്റിലുണ്ട്.
അതേസമയം, മൂന്നു സുരക്ഷാ സേനാംഗങ്ങള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

