ഇടുക്കി : എൽഎയും മുൻ മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം. എം മണിക്കെതിരെ കോട്ടയം എസ്പിക്ക് പരാതി. ബിജെപി മധ്യമേഖലാ പ്രസിഡന്റ് എൻ ഹരിയാണ് പരാതിക്കാരൻ. വിവിധ വിഭാഗങ്ങൾക്കിടയിൽ വിദ്വേഷവും സ്പർധയും വളർത്താൻ എം എം മണി ശ്രമിച്ചെന്നാണ് ബിജെപി നേതാവിന്റെ പരാതിയിൽ പറയുന്നത്. ഇടുക്കി പൂപ്പാറയിൽ 2023 മാർച്ച് 26 ന് എം എം മണി നടത്തിയ പ്രസംഗത്തിനെതിരെയാണ് എൻ ഹരി പൊലീസിന് പരാതി നൽകിയിരിക്കുന്നത്. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വിധിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ എംഎം മണി പരാമർശങ്ങൾ നടത്തിയിരുന്നു.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് മോദിക്കെതിരെ പ്രതികരിച്ചതിനെന്നായിരുന്നു എം.എം മണിയുടെ വാക്കുകൾ. മോദി വിമർശനം കേൾക്കാൻ ബാധ്യതസ്ഥനാണ്. അത്രയും വലിയ കൊള്ളരുതായ്മ ചെയ്ത ഭരണാധികാരിയാണ്. മോദി മുഖ്യമന്ത്രി ആയിരുന്നപ്പോൾ നിരവധി മുസ്ലിംങ്ങളെ കശാപ്പ് ചെയ്ത ആളാണെന്നും മണി വിമർശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

