ബോംബെ ജയശ്രീ ആശുപത്രിയിൽ; ആരോഗ്യ നില തൃപ്തികരമെന്ന് അടുത്ത വൃത്തങ്ങൾ

ഗായിക ബോംബെ ജയശ്രീ ആശുപത്രിയിൽ. യു.കെയിൽ സംഗീത പരിപാടിയ്ക്ക് പോയ ജയശ്രീക്ക് അവിടെ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. 

അന്യൂറിസം എന്ന രോഗാവസ്ഥയെ തുടർന്ന് ബോംബെ ജയശ്രീ ശസ്ത്രക്രിയയ്ക്ക് വിധേയയായി. നിലവിൽ ആരോഗ്യാവസ്ഥ തൃപ്തികരമാണെന്നും കുറച്ച് ദിവസങ്ങളോളം വിശ്രമം ആവശ്യമാണെന്നും മ്യൂസി അക്കാദമി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറഞ്ഞു. സോഷ്യൽ മീഡിയയിൽ നടക്കുന്ന തെറ്റായ വാർത്തകൾ തള്ളിക്കളയണമെന്ന് അഭ്യർത്ഥിക്കുന്നതായും വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നു.

പ്രശസ്തയായ സംഗീതജ്ഞയും തെന്നിന്ത്യയിലെ പിന്നണി ഗായികയുമാണ് ബോംബെ ജയശ്രീ എന്ന ജയശ്രീ രാമനാഥൻ. കർണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും തന്റെതായ വ്യക്തി മുദ്ര നൽകിയ സംഗീതജ്ഞയാണ് ബോബെ ജയശ്രീ. 2013 ൽ പത്മശ്രീ ലഭിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →