ന്യൂഡല്‍ഹി: ഒരു സംഘടന നിരോധിക്കപ്പെട്ടാല്‍ പിന്നീട് അംഗത്വം തുടരുന്നത് കുറ്റകരമെന്ന് സുപ്രിംകോടതി. നിരോധിത സംഘടനയില്‍ അംഗത്വം തുടരുന്നത് യു എ പി എ ചുമത്താവുന്ന കുറ്റമാണെന്നും സുപ്രിം കോടതി വ്യക്തമാക്കി.
യു എ പി എ നിയമത്തിലെ അംഗത്വ വകുപ്പ് സുപ്രിം കോടതി ശരിവച്ചു. സുപ്രധാനവിധിയാണിതെന്ന് സോളിസിറ്റര്‍ ജനറല്‍ പ്രതികരിച്ചു.
നിരോധിത സംഘടനയില്‍ അംഗത്വം തുടരുന്നത് യു എപിഎ ചുമത്താവുന്ന കുറ്റം: സുപ്രിംകോടതി
