കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നു: 14 പാര്‍ട്ടികള്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയില്‍. ഏപ്രില്‍ അഞ്ചിന് ഹരജി പരിഗണിക്കും. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ ഭീഷണിപ്പെടുത്തുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്. കോണ്‍ഗ്രസ് അടക്കമുള്ള 14 രാഷ്ട്രീയ പാര്‍ട്ടികളാണ് സുപ്രിം കോടതിയെ സമീപിച്ചത്. പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യുന്നതിനു മാര്‍ഗ രേഖ വേണമെന്നാണ് ആവശ്യം.

Share
അഭിപ്രായം എഴുതാം