രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കാന്‍ ലോകസഭാ സ്പീക്കര്‍ നിയമോപദേശം തേടി

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസില്‍ രണ്ടുവര്‍ഷം ശിക്ഷവിധിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കാന്‍ ലോകസഭാ സ്പീക്കര്‍ നിയമോപദേശം തേടി. രാഹുലിനെ അയോഗ്യനാക്കണമെന്ന് അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ കോടതിവിധി വിലയിരുത്തുകയാണ്. കോടതി വിധിയെ നിയമപരമായും രാഷ്ട്രീയമായും നേരിടാനുള്ള നീക്കത്തിലാണു കോണ്‍ഗ്രസ്. പാര്‍ലമെന്റില്‍ ഇന്നു ചേരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ തുടര്‍ നടപടികളെക്കുറിച്ചു ധാരണയുണ്ടാക്കും.
കോണ്‍ഗ്രസ് അടിയന്തര യോഗം ചേര്‍ന്നു രാഷ്ട്രീയ കാര്യങ്ങളിലും തീരുമാനമെടുക്കും. വൈകീട്ട് 5 മണിക്ക് എ ഐ സി സി ആസ്ഥാനത്തു നടക്കുന്ന യോഗത്തിലേക്ക് സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങള്‍, പി സി സി അധ്യക്ഷന്മാര്‍ തുടങ്ങിയവരെയാണു വിളിച്ചിരിക്കുന്നത്.

മോദിയെന്ന പേര് കള്ളമാര്‍ക്കെല്ലാം എങ്ങനെ ലഭിക്കുന്നുവെന്ന പരാമര്‍ശത്തിനെതിരായ കേസിലാണ് ഗുജറാത്തിലെ സിജെഎം കോടതി മാനനഷ്ടക്കേസില്‍ നല്‍കാവുന്ന പരമാവധി ശിക്ഷ വിധിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →