വിശാഖപട്ടണത്ത് ബഹുനില കെട്ടിടം തകര്‍ന്ന് മൂന്ന് മരണം

അമരാവതി: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് മൂന്ന് നില കെട്ടിടം തകര്‍ന്ന് മൂന്ന് മരണം. ആറ് പേര്‍ക്ക് പരിക്കേറ്റു. 23.03.2023 വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. രാമജോഗി പേട്ടയിലെ പഴക്കം ചെന്ന കെട്ടിടമാണ് തകര്‍ന്ന് വീണത്. സംഭവം അറിഞ്ഞ ഉടന്‍ പൊലീസ് എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും മൂന്ന് പേര്‍ സംഭവ സ്ഥലത്തു തന്നെ മരിക്കുകയായിരുന്നു. അഞ്ജലി (15), ചോട്ടു (30) എന്നിവരാണ് മരിച്ചവരില്‍ രണ്ട് പേരെന്ന് തിരിച്ചറിഞ്ഞു. എന്നാല്‍ മൂന്നാമത്തെയാളെ ഇതുവരെ തിരിച്ചറിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ആറ് പേരെ ആശുപത്രിയിലേക്ക് മാറ്റി. തകര്‍ന്നത് പഴക്കമുള്ള കെട്ടിടമാണെന്നും കെട്ടിടത്തിന്റെ അടിത്തറ വളരെ ദുര്‍ബലമായിരുന്നെന്നും പ്രദേശവാസികള്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →