ബറൂച്ച്: ഗുജറാത്തിലെ ബറൂച്ച് നഗരത്തിലെ പാക്കേജിംഗ് കമ്പനിയില്‍ വന്‍ തീപിടിത്തമുണ്ടായി. ഗുജറാത്ത് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് (ജിഐഡിസി) ഏരിയയിലെ നര്‍മദ പ്ലാസ്റ്റിക് പാക്കേജിംഗ് ഫാക്ടറിയിലാണ് സംഭവം. നര്‍മ്മദ പ്ലാസ്റ്റിക് പാക്കേജിംഗ് ഫാക്ടറിയില്‍ വന്‍ തീപിടിത്തം ഉണ്ടായെന്നും ഫയര്‍ഫോഴ്സും പോലീസും സ്ഥലത്ത് ഉണ്ടെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് അറിയിച്ചത്. വെള്ളവും നുരയും ഉപയോഗിച്ച് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. 15 ഓളം ഫയര്‍ ടെന്‍ഡറുകള്‍ ഇവിടെയുണ്ട്. നിലവില്‍ ആളപായമില്ലെന്നും എസ്പി ബറൂച്ച് ലീന പാട്ടീല്‍ പറഞ്ഞു.
ഗുജറാത്തിലെ പാക്കേജിംഗ് കമ്പനിയില്‍ തീപിടിത്തം: ആളപായമില്ല
