കോഴിക്കോട്: അന്താരാഷ്ട്ര വനദിനം: ജില്ലാതല ഉദ്ഘാടനം മേയർ നിർവ്വഹിച്ചു

അന്താരാഷ്ട്ര വനദിനം: ജില്ലാതല ഉദ്ഘാടനം മേയർ നിർവ്വഹിച്ചു

വനമിത്ര പുരസ്കാരം ദർശനം സാംസ്കാരിക വേദിക്ക് സമ്മാനിച്ചു 

അന്താരാഷ്ട്ര വനദിനത്തിന്റെ ജില്ലാ തല ഉദ്ഘാടനം മേയർ ഡോ. എം. ബീന ഫിലിപ്പ് നിർവഹിച്ചു. വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ 2022ലെ വനമിത്ര പുരസ്കാരം ചെലവൂർ കാളാണ്ടിത്താഴം ദർശനം സാംസ്കാരിക വേദിക്ക് മേയർ സമ്മാനിച്ചു. ദർശനം സാംസ്കാരിക വേദിക്ക് വേണ്ടി സെക്രട്ടറി എം.എ ജോൺസൺ പുരസ്കാരം ഏറ്റുവാങ്ങി.

കോഴിക്കോട് മാനാഞ്ചിറയിൽ മിയാവാക്കി മാതൃകയിൽ സൂക്ഷ്മ വനം സ്ഥാപിക്കുന്നതിന് ദർശനം സാംസ്കാരിക വേദിക്ക് നഗരസഭാ കൗൺസിൽ അനുമതി നൽകിയതായി മേയർ അറിയിച്ചു. മാനാഞ്ചിറ മൈതാനത്തിന്റെ ഫൗണ്ടന് സമീപത്തുള്ള ഒരു സെന്റ് സ്ഥലത്ത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിലും പാർക്കിന്റെ സൗന്ദര്യത്തിന് കോട്ടം തട്ടാത്ത വിധത്തിലും ദർശനം സാംസ്കാരിക വേദിക്ക് സൂക്ഷ്മവനം പരിപാലിക്കാമെന്നും മേയർ പറഞ്ഞു.

സോഷ്യൽ ഫോറസ്ട്രി എക്സ്റ്റൻഷൻ അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് കെ. സുനിൽകുമാർ  അധ്യക്ഷനായിരുന്നു. പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ശോഭീന്ദ്രൻ അന്താരാഷ്ട്ര വനദിന സന്ദേശം നൽകി.

മാത്തോട്ടം വനശ്രീ  കോംപ്ലക്സിൽ നടന്ന പരിപാടിയിൽ കാവുകൾക്കുള്ള ധനസഹായ വിതരണവും നടന്നു. തുടർന്ന് ദർശനം സാംസ്കാരിക വേദി സെക്രട്ടറി എം.എ. ജോൺസൺ മറുപടി പ്രസംഗം നടത്തി. ടിംമ്പർ സെയിൽസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എ.പി ഇംതിയാസ്, അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആൻഡ് ടെക്നിക്കൽ അസിസ്റ്റന്റ് എം ജോഷിൻ, കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി  റേഞ്ച് ഫോറെസ്റ്റ് ഓഫീസർ നജ്മൽ അമീൻ.എം.എൻ, സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ കെ.കെ ബൈജു, സീനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ബി ജയസിംഹൻ, നാഷണൽ ഗ്രീൻ കോർ ജില്ലാ കോർഡിനേറ്റർ പി. സിദ്ധാർത്ഥൻ, മുൻ വനമിത്ര പുരസ്കാര ജേതാവ് തെച്ചോലത്ത് ഗോപാലൻ തുടങ്ങിയവർ പങ്കെടുത്തു. 

സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ അസിസ്റ്റന്റ് കൺസർവേറ്റർ സത്യപ്രഭ സ്വാഗതവും വടകര സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ബിജേഷ് കുമാർ വി നന്ദിയും പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →