ന്യൂഡല്‍ഹി: ഇന്ത്യയുടെ സാക്ഷി ചൗധരിയും ഒളിമ്പ്യന്‍ ലോവ്‌ലിന ബോര്‍ഗോഹെയ്‌നും ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.
സാക്ഷി ചൗധരി 50 കിലോ വിഭാഗം പ്രീ ക്വാര്‍ട്ടറില്‍ കസഖ്‌സ്ഥാന്റെ സാസിറ ഉറാക്ബയേവയെ ഏകപക്ഷീയമായി (5-0) തോല്‍പ്പിച്ചു. 2021 ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ താരമാണു സാക്ഷി. സാസിറയെക്കാള്‍ ഉയരക്കൂടുള്ളതു മുതലാക്കാന്‍ സാക്ഷിക്കായി. കസഖ് താരത്തിനു പ്രത്യാക്രമണത്തിനുള്ള അവസരം കൊടുത്തുമില്ല. ടോക്കിയോ ഒളിമ്പിക്‌സിലെ മെഡല്‍ ജേതാവായ ലോവ്‌ലിന 70 കിലോ വിഭാഗത്തില്‍ ഇറ്റലിയുടെ സിറ്റ്‌ലാലി ഓര്‍ട്ടിസിനെയാണു തോല്‍പ്പിച്ചത്. ഒളിമ്പ്യന്റെ ജയവും ഏകപക്ഷീയമായി (5-0).