ആറളം ഫാമിലെ സുരക്ഷയുടെ ഉത്തരവാദിത്തം സർക്കാരിന്; നഷ്ടപരിഹാരം നൽകണമെന്ന് എം വി ജയരാജൻ

കണ്ണൂർ: ആറളം ഫാമിൽ സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ടെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. കൊല്ലപ്പെട്ട രഘുവിന്റെ കുടുംബത്തിന് സംരക്ഷണം ഒരുക്കണം. കൊല്ലപ്പെട്ട രഘുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും എം വി ജയരാജൻ ആവശ്യപ്പെട്ടു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

കണ്ണൂർ ആറളത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട രഘുവിന്റെ മൃതദേഹം18/03/23 ശനിയാഴ്ച സംസ്കരിക്കും. 17/03/23 വെള്ളിയാഴ്ച പത്താം ബ്ലോക്കിൽ വിറക് ശേഖരിക്കുന്നതിനിടെയാണ് രഘു കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. പ്രദേശത്ത് വനം വകുപ്പിനെതിരെ പ്രതിഷേധം ശക്തമാണ്. ആറളം പഞ്ചായത്തിൽ യുഡിഎഫും, എൽഡിഎഫും, ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →