മുഖ്യമന്ത്രിക്കെതിരെയുളള പരാമര്‍ശം വഴിതെറ്റിയ വ്യക്തിയുടെ ജല്‍പ്പനെമെന്ന്‌ വി.ശിവന്‍കുട്ടി

തിരുവനന്തപുരം : കേരള രഷ്ട്രീയത്തെ മലീമസമാക്കുന്ന വ്യക്തിയാണ്‌ കെപിസിസി അദ്ധ്യക്ഷന്‍ കെ.സുധാകരനെന്ന്‌ മന്ത്രി വി.ശിവന്‍കുട്ടി. മുഖ്യമന്ത്രി പിണറായി വിജയനെതിരെയുളള സുധാകരന്റെ പരാമര്‍ശം വഴിതെറ്റിിയ വ്യക്തിയുടെ ജല്‍പ്പനമായേ കാണാനാകൂ എന്നും രാഷ്ട്രീയത്തില്‍ മുഖ്യമന്ത്രി കടന്നുവന്ന വഴിയും സുധാകരന്‍ കടന്നുവന്ന വഴിയും നിരീക്ഷിച്ചാല്‍ ഇരുവരും തമ്മിലുളള വ്യത്യാസം മനസിലാകുമെന്നും അദ്ദേഹം ഫെയ്‌സ്‌ബുക്കില്‍ കുറിച്ചു.

രാഷ്ട്രീയമായി നേരിടാന്‍ കഴിയാതെ വരുമ്പോള്‍ വ്യക്തിഹത്യ നടത്തുക, കുടുംബാംഗങ്ങളെ വിലിച്ചിഴക്കുക, മോശം പദപ്രയോഗം നടത്തുക, തുടങ്ങിയ നടപടികളാണ്‌ സമീപകാലത്ത കോണ്‍ഗ്രസ്‌ നടപ്പാക്കുന്ന രാഷ്ട്രീയം. അത്തരം അധമ രാഷ്ട്രീയത്തെ ജനം തളളിക്കളയുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ്‌ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുഫലം. ഈ രാഷ്ട്രീയ യാഥാര്‍ത്ഥ്യം മനസിലാക്കാതെ കോണ്‍ഗ്രസ്‌ നേതാക്കള്‍ സുധാകരന്‌ പഠിക്കുകയാണെങ്കില്‍ കോണ്‍ഗ്രസ്‌ ഇനിയും ഇല്ലാതാവുകയേ ഉളളു.

തലമുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കും ദേശീയ നേതൃത്വത്തിനും സുധാകരന്റെ നിലപാടാണോ ഉളളതെന്നറിയാന്‍ താല്‍പര്യം ഉണ്ട്‌. കോണ്‍ഗ്രസിലെ പുതുതലമുറ നേതാക്കളും സുധകരന്റെ പാത പിന്തുടരുന്നത്‌ ആ പാര്‍ട്ടിയുടെ ധാര്‍മിക ക്ഷയത്തെ സൂചിപ്പിക്കുന്നു. കോണ്‍ഗ്രസ്‌ നേതാക്കള്‍ മര്യാദയ്‌ക്ക്‌ സംസാരിച്ചില്ലെങ്കില്‍ ജനം മര്യാദ പഠിപ്പിക്കുമെന്ന്‌ തീര്‍ച്ചയെന്നും അദ്ദേഹം ഫെയ്‌ബുക്കില്‍ കുറിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →