ബ്രഹ്‌മപുരം തീപിടിത്തം: എന്‍.ജി.ടി. പരിഗണിക്കും

കൊച്ചി: ബ്രഹ്‌മപുരം തീപിടിത്തം സംബന്ധിച്ച് ഹൈക്കോടതിയിലും ദേശീയ ഹരിത ട്രിബ്യൂണലിലുമുള്ള മൂന്നു കേസുകള്‍ ഒരിടത്തു പരിഗണിച്ചാല്‍ സൗകര്യമാകുമെന്നു സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യം ഇന്ന് എന്‍.ജി.ടി. ചെെന്നെ ബെഞ്ചിനെ അറിയിക്കും.
ബ്രഹ്‌മപുരം സംഭവത്തില്‍ എന്‍.ജി.ടി. ഡല്‍ഹി പ്രിന്‍സിപ്പല്‍ ബെഞ്ചും ചെെന്നെയിലെ സതേണ്‍ ബെഞ്ചും സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇരുബെഞ്ചുകളും ഇന്നു കേസ് പരിഗണിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. സമാനമായ കേസ് ഹൈക്കോടതി പരിഗണിക്കുന്നതിനാല്‍ എന്‍.ജി.ടിയിലെ കേസ് ഒഴിവാക്കണമെന്നാണു സര്‍ക്കാരിന്റെ ആവശ്യം. നിയമസഭയില്‍ മുഖ്യമന്ത്രി നല്‍കിയ മറുപടിയും ഇതുവരെ സ്വീകരിച്ച നടപടികളും ചൂണ്ടിക്കാട്ടി അഡീഷണല്‍ ചീഫ് സെക്രട്ടറി ഇന്നു മറുപടി നല്‍കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →