സ്വർണവിലയിൽ വൻ വർധന; വില റെക്കോർഡിനരികെ

തിരുവനന്തപുരം: സ്വർണവില കുത്തനെ കൂടി. 16/03/23 വ്യാഴാഴ്ച ഗ്രാമിന് 50 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,355 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 400 രൂപ വർധിച്ച് 42,840 രൂപയിൽ എത്തിയിരിക്കുകയാണ്.

15/03/23 ബുധനാഴ്ച സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 5305 രൂപയിലും പവന് വില 42,440 രൂപയുമായിരുന്നു. അതിന് മുൻപുള്ള രണ്ട് ദിവസവും സ്വർണവില വൻ മുന്നേറ്റമാണ് നടത്തിയത്. 13/03/23 തിങ്കളാഴ്ച ഗ്രാമിന് 30 രൂപയും 14/03/23 ചൊവ്വാഴ്ച ഗ്രാമിന് 70 രൂപയുമാണ് വർധിച്ചത്.

2023 ഫെബ്രുവരി രണ്ടിനാണ് കേരളത്തിൽ സ്വർണവില റെക്കോർഡിട്ടത്. അന്ന് ഗ്രാമിന് 5360 രൂപയായിരുന്നു വില. ഒരു പവൻ സ്വർണത്തിന്റെ വില 42,880 രൂപയിലുമെത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →