എറണാകുളം: പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് എൻട്രൻസ് പരീക്ഷയ്ക്ക് സൗജന്യ പരിശീലനം

2022-23 വർഷം പ്ലസ് ടു സയൻസ് വിഷയത്തിൽ പഠനം നടത്തുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് 2023 ലെ നീറ്റ്/എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷയ്ക്കു മുൻപായി സൗജന്യ ഭക്ഷണ താമസ സൗകര്യത്തോടെ ഒരു മാസത്തെ ക്രാഷ് കോച്ചിംഗ് ക്ലാസിൽ പങ്കെടുക്കുന്നതിന് അർഹരായ പട്ടികവർഗ്ഗ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 2022-ലെ ഒന്നാം വർഷ പരീക്ഷയിലും, പ്ലസ് ടു ഇതുവരെയുള്ള പരീക്ഷകളിലും ഉന്നതവിജയം കൈവരിച്ചവരും, 2023 എൻട്രൻസ് പരീക്ഷ എഴുതുവാൻ താല്പര്യമുള്ളവരുമായ പട്ടിക വർഗ്ഗ വിദ്യാർത്ഥികൾ പേര്, രക്ഷിതാവിന്റെ പേര്, മേൽവിലാസം (പിൻകോഡ് സഹിതം), ബന്ധപ്പെടാവുന്ന ഫോൺ നമ്പർ, പരിശീലനം ക്രമീകരിക്കുന്ന സ്ഥലത്ത് താമസിച്ചു പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള സമ്മതപത്രം ഇവ വെള്ളക്കടലാസിൽ രേഖപ്പെടുത്തി രക്ഷിതാവിന്‍റെ സമ്മതപത്രം, പ്ലസ് വൺ പരീക്ഷയുടെ സർട്ടിഫിക്കറ്റിന്റെയും, ജാതി, വരുമാന സർട്ടിഫിക്കറ്റുകളുടെയും പകർപ്പ് സഹിതമുള്ള അപേക്ഷ മാര്‍ച്ച് 20-ന് വൈകിട്ട് അഞ്ചിന് മുമ്പായി ജില്ലാ പട്ടിക വർഗ്ഗ വികസന ഓഫീസർ, പട്ടികവർഗ്ഗ വികസന ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, മുടവൂർ പി.ഒ, മൂവാറ്റുപുഴ – 686669, വിലാസത്തിൽ അയക്കണം. നിശ്ചിത സമയത്തിനകം ലഭിക്കാത്തതും ആവശ്യമായ രേഖകൾ ഇല്ലാത്തതുമായ അപേക്ഷകൾ പരിഗണിക്കുന്നതല്ല. തിരഞ്ഞെടുക്കപ്പെട്ടവർക്ക് നിർദ്ദിഷ്ട പരിശീലനത്തിനായി താമസ ഭക്ഷണ സൗകര്യമുൾപ്പടെയുള്ള മുഴുവൻ ചെലവും സർക്കാർ വഹിക്കും. കൂടുതൽ വിവരങ്ങൾക്ക് 0485- 2814957 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.

Share
അഭിപ്രായം എഴുതാം