കുടുംബശ്രീ സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന് ആരംഭിച്ച മൈക്രോ എന്റര്‍പ്രൈസസ് റിസോഴ്‌സ് സെന്ററിന്റെ ജില്ലാതല ഉദ്ഘാടനം ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍ നിര്‍വഹിച്ചു. ഗുണഭോക്തൃ തിരഞ്ഞെടുപ്പ് മുതല്‍ സംരംഭ രൂപീകരണം വരെ കുറ്റമറ്റ രീതിയില്‍ നിര്‍വഹിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ചടയമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ വി ബിന്ദു അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ആര്‍ വിമല്‍ ചന്ദ്രന്‍ നിലമേല്‍ ഗ്രാമപഞ്ചായത് പ്രസിഡന്റ് വി വിനീത, ഇട്ടിവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി അമൃത, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹരി വി നായര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എസ് ഷൈന്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.