ന്യൂഡല്‍ഹി: അദാനി വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടി എംപിമാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. പാര്‍ലമെന്റില്‍ നിന്നും ഇഡി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പാര്‍ലമെന്റ് വളപ്പില്‍ തന്നെ പൊലീസ് തടഞ്ഞു. റോഡില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ച എംപിമാര്‍ പിന്നീട് തിരിച്ചു പോയി. 18 പ്രതിപക്ഷ പാര്‍ട്ടികളുടെ നൂറോളം എംപിമാരുമാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. കൊടും അഴിമതിയില്‍ അന്വേഷണം വേണമെന്നും, ഇഡി ഡയറക്ടര്‍ക്ക് മെമോറാണ്ടം നല്‍കും എന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.
അദാനി വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടി എംപിമാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി
