ഇടുക്കി: ഖാദി റിബേറ്റ്

ഖാദി തുണിത്തരങ്ങൾക്ക് മാര്‍ച്ച് 13 മുതല്‍ 17 വരെ 30% വരെ സ്പെഷ്യല്‍ റിബേറ്റ്. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ഷോറൂമുകളില്‍ സാമ്പത്തിക വര്‍ഷാവസാനത്തോടനുബന്ധിച്ചാണ് ഓഫർ ലഭ്യമാക്കിയിരിക്കുന്നത്. തൊടുപുഴ കെ.ജി.എസ് മാതാ ആര്‍ക്കേഡ്, തൊടുപുഴ കെ.ജി.എസ് പൂമംഗലം ബില്‍ഡിംഗ്, കട്ടപ്പന കെ.ജി.എസ് ഗാന്ധി സ്‌ക്വയര്‍ എന്നിവിടങ്ങളിലെ ഷോറൂമുകളില്‍ ഈ ആനുകൂല്യം ലഭിക്കും. ഖാദി കോട്ടണ്‍, സില്‍ക്ക് തുണിത്തരങ്ങള്‍, സാരികള്‍, റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, ബെഡ്ഷീറ്റുകള്‍ തുടങ്ങിയവ പൊതുജനങ്ങൾക്ക് വിലക്കുറവിൽ വാങ്ങാവുന്നതാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →