ഡല്‍ഹി: ഭരണ പ്രതിപക്ഷ ബഹളത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധം. അദാനി വിഷയം അടക്കം ഉയര്‍ത്തി കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിച്ചത്. രാജ്യത്തെ ബാധിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തില്ലെങ്കില്‍ പിന്നെ പാര്‍ലമെന്റ് എന്തിനെന്ന ചോദ്യമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. അദാനി ഓഹരി തട്ടിപ്പ് വിഷയത്തില്‍ ജെ.പി.സി അന്വേഷണം വേണം എന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും പ്രതിപക്ഷം ആവര്‍ത്തിച്ചു. ഇതിനുപുറമെ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതും ബി.ബി.സി ഓഫീസുകളിലെ റെയ്ഡും രാജ്യത്തെ വിലക്കയറ്റവും പ്രതിപക്ഷം ഇരു സഭകളിലും ഉയര്‍ത്തി. വിവിധ പ്രതിപക്ഷ പാര്‍ട്ടി എം.പിമാര്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. രാഹുല്‍ ഗാന്ധിക്ക് എതിരെ കേന്ദ്ര മന്ത്രിമാര്‍ ഇന്നലെ നടത്തിയ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് കോണ്‍ഗ്രസ് ശക്തമായി ആവശ്യപ്പെട്ടു.
ഭരണ പ്രതിപക്ഷ ബഹളത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധം
