കോട്ടയം: യോഗം എങ്ങനെ നടത്താമെന്നല്ല, മറിച്ച് അതെങ്ങനെ പൊളിക്കാമെന്നാണ് ചിലർ ഗവേഷണം നടത്തുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ജനകീയ പ്രതിരോധ യാത്രയിലെ പൊതുപരിപാടിക്കിടെ ഇറങ്ങിപോകാൻ ശ്രമിച്ചവരെ ശാസിച്ച് സംസാരിക്കുകയായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി. 2023 മാർച്ച് 11ശനിയാഴ്ച കോട്ടയം പാമ്പാടിയിയിലാണ് സംഭവം.
പ്രസംഗത്തിനിടെ ഇറങ്ങി പോകാൻ ശ്രമിച്ചവരോട് തിരികെ ഇരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, പുറത്ത് പോകണമെങ്കിൽ പോകാമെന്ന് പിന്നീട് അദ്ദേഹം പറഞ്ഞു. നേരത്തെ, തൃശൂരിൽ വെച്ച് നകീയ പ്രതിരോധ യാത്രയ്ക്കിടെ എം.വി. ഗോവിന്ദൻ മൈക്ക് ഓപ്പറേറ്ററെ ശാസിച്ചത് വാർത്തയായിരുന്നു.

