പ്ലാസ്റ്റിക് സംസ്കരണം തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് സോൻട ഇൻഫ്രാടെക് കമ്പനി

.
ബെംഗ്ലൂരു: കൊച്ചി കോർപ്പറേഷനുമായി സോൻട ഇൻഫ്രാടെക് കമ്പനി കരാറിലെത്തിയത് 2021 സെപ്റ്റംബർ ആറിനാണ്. 2022 ജനുവരി 21 ലാണ് ആദ്യമായി സൈറ്റിൽ പ്രവർത്തനം തുടങ്ങിയത്. ബയോ മൈനിംഗ്, കാപ്പിംഗ് വഴി പഴയ മാലിന്യങ്ങളുടെ സംസ്കരണം എന്നിവയിൽ മാത്രമേ കമ്പനിക്ക് ഉത്തരവാദിത്തമുള്ളൂ. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ മാലിന്യ സംസ്കരണം തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് സോൻട ഇൻഫ്രാടെക് കമ്പനി പറഞ്ഞു. ഓരോ ദിവസവും വരുന്ന മാലിന്യങ്ങളുടെ സംസ്കരണവും പ്ലാസ്റ്റിക് സംസ്കരണവും സോൺടയുടെ ഉത്തരവാദിത്തമല്ലെന്നും സോൻട ഇൻഫ്രാടെക് കമ്പനി പറയുന്നു.

ഫെബ്രുവരിയിലും മാർച്ചിലുമായി കോർപ്പറേഷൻ അയച്ചുവെന്ന് പറയുന്ന കത്തുകൾ കിട്ടിയിട്ടില്ലെന്നും മാദ്ധ്യമങ്ങളിലൂടെയാണ് ഇക്കാര്യം ആദ്യം അറിയുന്നതെന്നും സോൻട ഇൻഫ്രാടെക് പ്രതികരിച്ചു. തീപിടിത്തത്തിന് കാരണം മീഥേൻ ബഹിർഗമനവും ചൂടുമാണ്. അന്വേഷണവുമായി നിലവിൽ സഹകരിക്കുന്നുണ്ടെന്നും സോൻട ഇൻഫ്രാടെക് അധികൃതർ കൂട്ടിച്ചേർത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →