പോലീസ് ജീപ്പില്‍നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി മരിച്ചു

തൃശൂര്‍: പോലീസ് കസ്റ്റഡിയിലെടുത്തു കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെടാന്‍ ജീപ്പില്‍നിന്നു ചാടിയ പ്രതി മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണി(30)യാണ് ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞത്. ജീപ്പില്‍നിന്നു ചാടവെ റോഡില്‍ വീണു സനുവിനു തലയ്ക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. കഴിഞ്ഞ എട്ടിനു രാത്രി നഗരത്തില്‍ മദ്യലഹരിയില്‍ ബഹളംവച്ചു കത്തി കാട്ടി ആളുകളെ ഭീഷണിപ്പെടുത്തുമ്പോഴായിരുന്നു ഇയാളെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി വിയ്യൂരിലെ ജില്ലാ പോലീസ് കസ്റ്റഡി കേന്ദ്രത്തിലേക്കു ജീപ്പില്‍ കൊണ്ടുപോകുന്നതിനിടെ അശ്വനി ആശുപത്രി ജങ്ഷനില്‍ വാഹനത്തില്‍നിന്നു ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്കു ഗുരുതരമായി പരുക്കേറ്റു. ഇയാളെ കൊണ്ടുവന്ന വാഹനത്തില്‍തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
നിരവധി കേസുകളില്‍ പ്രതിയാണു സനുവെന്നാണു പോലീസ് നല്‍കുന്ന വിവരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →