പാലക്കാട് : കൊപ്പത്തു വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. വർക്കല സ്വദേശി മണികണ്ഠൻ, കിളിമാനൂർ സ്വദേശി അനിൽദാസ്, കാട്ടാക്കട സ്വദേശി നസീർ എന്നിവരാണ് അറസ്റ്റിൽ ആയത്. 2023 ജനുവരി എട്ടിന് മുഹമ്മദ് എന്ന് വ്യക്തിയുടെ വീട്ടിൽ ആയിരുന്നു മോഷണം. പ്രതികൾക്ക് എതിരെ സംസ്ഥാനത്താകെ നിരവിധി കേസുള്ളതായി പൊലീസ് അറിയിച്ചു.
മൂന്ന് പേരിൽ ഒരാൾ ഉത്സവ പറമ്പിൽ കളിപ്പാട്ടം വിൽക്കാൻ എത്തും. ശേഷം സമീപത്തെ മോഷണത്തിന് പറ്റിയ വീടുകൾ കണ്ടുവയ്ക്കും. ശേഷം മറ്റുള്ളവരെ വിളിച്ചു വരുത്തും. സാഹചര്യം ഒത്താൻ വീട്ടിൽ കയറി മോഷ്ടിക്കുന്നതാണ് പതിവെന്നും ചാലിശ്ശേരി പൊലീസ് വ്യക്തമാക്കി. ഒറ്റപ്പാലത്ത് ഒത്തുചേർന്ന് മോഷണം ആസൂത്രണം ചെയ്യുന്നതിനിടെയിലാണ് മൂവരും പിടിയാലതെന്ന് ഷൊർണ്ണൂർ ഡി.വൈ എസ് പി ഹരിദാസ് പറഞ്ഞു.