വിഷപ്പുകയ്ക്ക് എന്‍. 95 മാസ്‌ക് മതിയാകില്ല: ഐ.എം.എ.

കൊച്ചി: ബ്രഹ്‌മപുരത്തെ വിഷപ്പുക ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ). ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ പ്രവചിക്കാന്‍ സാധ്യമല്ലെങ്കിലും പുക എത്രത്തോളം കുറയ്ക്കാന്‍ സാധിക്കുന്നുവോ അത്രയും ഭാവി സുരക്ഷിതമാകുമെന്ന് ഐ.എം.എ. അറിയിച്ചു. എന്‍. 95 പോലുള്ള മാസ്‌ക്കുകള്‍ക്കു വാതകങ്ങളെ പ്രതിരോധിക്കാനാകില്ല. ആസ്തമ, സി.ഒ.പി.ഡി. പോലുള്ള രോഗങ്ങളുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണം. പുകയില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ഥങ്ങള്‍ ജലസ്രോതസുകളെയും കൃഷിസ്ഥലങ്ങളെയും മലിനമാക്കുന്നു. വെള്ളത്തില്‍ കലരുന്ന രാസപദാര്‍ഥങ്ങള്‍ അതുവഴിയുള്ള രോഗങ്ങള്‍ക്കു കാരണമാകുമെന്നും ഐ.എം.എ. മുന്നറിയിപ്പു നല്‍കി.

പുകയ്‌ക്കൊപ്പം ആരോഗ്യത്തിനു ഹാനികരമാകുന്ന വിധത്തിലുള്ള നിരവധി വാതകങ്ങളും പുറത്തേയ്ക്കു വമിക്കുന്നുണ്ട്. ഇവ അന്തരീക്ഷത്തില്‍ ലയിച്ച് ഏറെ ദൂരത്തേക്കു വ്യാപിക്കും. ചുമ, ശ്വാസം മുട്ടല്‍, കണ്ണുനീറ്റല്‍, ഛര്‍ദ്ദി, ക്ഷീണം, കയ്പ്പുരസം, തലവേദന മുതലായ ലക്ഷണങ്ങളാണുള്ളത്.പുകയിലെ കാര്‍ബണ്‍ അടക്കമുള്ള രാസപദാര്‍ഥങ്ങള്‍, വാതകങ്ങള്‍ എന്നിവ പരിസ്ഥിതിയെ ബാധിക്കും. ഇവ ജലസ്രോതസുകളിലും, കൃഷിസ്ഥലങ്ങളിലും പതിക്കുമ്പോള്‍ പിന്നീട് ഭക്ഷണം, കുടിവെള്ളം എന്നിവയിലൂടെ മനുഷ്യരില്‍ എത്തിച്ചേരാനുള്ള സാധ്യതയുണ്ടെന്നും ആ സാഹചര്യത്തെ ഫലപ്രദമായി പ്രതിരോധിക്കണമെന്നും ഐ.എം.എ. സയന്റിഫിക്ക് അെഡ്വെസര്‍ ഡോ.രാജീവ് ജയദേവന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →