ഖാലിസ്ഥാന്‍ അനുകൂല യുട്യൂബ് ചാനലുകള്‍ നിരോധിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: ഖാലിസ്ഥാന്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന യുട്യൂബ് ചാനലുകള്‍ക്ക് രാജ്യത്ത് വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. വിദേശ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തനം നടത്തുന്ന എട്ടോളം യുട്യൂബ് ചാനലുകളാണു നിരോധിച്ചതെന്ന് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് സെക്രട്ടറി അപൂര്‍വ ചന്ദ്ര വ്യക്തമാക്കി. പഞ്ചാബി ഭാഷയില്‍ സംപ്രേഷണം ചെയ്യുന്ന ഈ ചാനലുകള്‍ അതിര്‍ത്തി സംസ്ഥാനത്ത് പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ചന്ദ്ര പറഞ്ഞു. തീവ്ര മതപ്രഭാഷകനും ഖാലിസ്ഥാന്‍ അനുഭാവിയുമായ അമൃതപാല്‍ സിങ്ങിന്റെ അനുയായികള്‍ തങ്ങളുടെ സഹായികളിലൊരാളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വാളുകളും തോക്കുകളുമായി പഞ്ചാബിലെ അജ്‌നാല പോലീസ് സ്‌റ്റേഷനിലേക്ക് ഇരച്ചുകയറിയതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി. ആക്ഷേപകരമായ ഉള്ളടക്കം തിരിച്ചറിയാനും തടയാനും നിര്‍മിതബുദ്ധിയും അല്‍ഗൊരിതവും പ്രയോജനപ്പെടുത്തണമെന്നും കേന്ദ്ര സര്‍ക്കാര്‍ യുട്യൂബ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →