തീ പൊള്ളലേറ്റ് അമ്മയും മകനും മരിച്ചു : ആത്മഹത്യയെന്ന് നിഗമനം

കൊല്ലം: കൊല്ലം തേവലക്കരയിൽ അമ്മയും മകനും വീടിനുള്ളിൽ തീ പൊള്ളലേറ്റ് മരിച്ചു. തേവലക്കര അരിനെല്ലൂർ സന്തോഷ് ഭവനിൽ ലില്ലി (65) മകൻ സോണി (40) എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്ന് പ്രഥമിക നിഗമനം. 2023 മാർച്ച് 10 ന് രാവിലെ വീടിനുള്ളിൽ നിന്നും പുക ഉയരുന്നതാണ് നാട്ടുകാർ കണ്ടത്. തുടർന്ന് അയൽവാസികൾ ഇവിടെയെത്തി പരിശോധന നടത്തി. വീടിന്റെ കതക് ചവിട്ടിത്തുറന്നാണ് നാട്ടുകാർ അകത്ത് കടന്നത്. തുടർന്നാണ് ഇരുവരുടെയും മൃതദേഹങ്ങൾ ഹാളിനുള്ളിൽ കണ്ടെത്തിയത്.

തൊട്ടടുത്ത് തന്നെ പെട്രോളിന്റെ കുപ്പിയും ഉണ്ടായിരുന്നു. ശരീരമാകെ പൊള്ളിയ നിലയിലായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നി​ഗമനത്തിൽ വ്യക്തമാകുന്നത്. ഇവർക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നെന്നും ബന്ധുക്കൾ പറയുന്നു. സെക്രട്ടറിയേറ്റിലെ ജീവനക്കാരനാണ് മരിച്ച ടോണി. ചവറ, ശാസ്താംകോട്ട എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘങ്ങളാണ് തീയണച്ചത്. തെക്കുംഭാ​ഗം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →