എച്ച് 3 എന്‍ 2 വൈറസ് മൂലമുണ്ടാകുന്ന ഇന്‍ഫ്ളുവന്‍സ ബാധിച്ച് രണ്ട് പേര്‍ മരിച്ചു

ന്യൂഡല്‍ഹി: എച്ച് 3 എന്‍ 2 വൈറസ് മൂലമുണ്ടാകുന്ന ഇന്‍ഫ്ളുവന്‍സ ബാധിച്ച് രണ്ട് പേര്‍ മരിച്ചു. ഒരാള്‍ ഹരിയാനയിലും മറ്റൊരാള്‍ കര്‍ണാടകയിലുമാണ് മരിച്ചത്. രാജ്യത്ത് 90 ഓളം എച്ച് 3 എന്‍ 2 വൈറസ് കേസുകളുണ്ട്. എട്ട് എച്ച്1 എന്‍1 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.രാജ്യത്ത് പനി ബാധിതരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ‘ഹോങ്കോംഗ് ഫ്ളു ‘ എന്നും അറിയപ്പെടുന്ന എച്ച് 3 എന്‍ 2 വൈറസ് മൂലമാണ് മിക്ക അണുബാധകളും ഉണ്ടാകുന്നത്. ഇന്ത്യയില്‍ ഇതുവരെ എച്ച് 3 എന്‍ 2, എച്ച്1 എന്‍1 അണുബാധകള്‍ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ.പനി, ജലദോഷം, ചുമ, ശ്വാസതടസ്സം, ശ്വാസംമുട്ടല്‍ എന്നിവയാണ് ലക്ഷണങ്ങള്‍. ഓക്കാനം, തൊണ്ടവേദന, ശരീരവേദന, വയറിളക്കം എന്നിവയും രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഒരാഴ്ചയോളം നീണ്ടുനില്‍ക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →