ഗ്യാസ് ലീക്കായി, വീടിന് പുറത്തെ വിറകടുപ്പിൽ നിന്ന് തീ പടർന്ന് അടുക്കള പൂർണ്ണമായി കത്തി നശിച്ചു

പത്തനംതിട്ട: പത്തനംതിട്ട ഊന്നുകല്ലിൽ ഗ്യാസ് ചോർന്ന് വീടിന് തീ പിടിച്ചു. കല്ലായിൽ രതീഷിന്റെ വീടിനാണ് തീ പിടിച്ചത്. വീടിന്റെ പുറത്തെ വിറകടുപ്പിൽ നിന്നാണ് തീ പടർന്നത്. അടുക്കള പൂർണമായും കത്തി നശിച്ചു. അപകടം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പുക കണ്ട് അയൽവാസികളാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. ഫയർഫോഴ്സ് എത്തി തീ അണച്ചു.

വീടിന്റെ അടുക്കള പൂർണ്ണമായും കത്തി നശിച്ചു. അടുക്കളയിലുണ്ടായിരുന്ന ഫ്രിഡ്ജ്, പാത്രങ്ങളടക്കമുള്ള ഉപകരണങ്ങൾ പൂർണ്ണമായും കത്തി നശിച്ചു. 09/03/23 വ്യാഴാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. ​ഗ്യാസ് സിലിണ്ടർ ലീക്കായതാണ് അപകട കാരണം. ഈ സമയത്ത് വീട്ടിലുണ്ടായിരുന്ന ആളുകൾ എല്ലാം അടുത്തുള്ള ക്ഷേത്രത്തിൽ പോയിരിക്കുകയായിരുന്നു. ​

ഗ്യാസ് ലീക്ക് സംഭവിച്ച സമയത്ത് പുറത്തുണ്ടായിരുന്ന വിറകടുപ്പിൽ നിന്ന് പടർന്നാണ് തീ പിടിച്ചത്. വിറകടുപ്പിലെ തീ പൂർണ്ണമായും അണഞ്ഞിരുന്നില്ല. ഫയർഫോഴ്സ് എത്തിയെങ്കിലും വീട് പൂട്ടിയിരുന്നത് കൊണ്ട് അകത്തേക്ക് കടക്കാൻ  സാധിച്ചിരുന്നില്ല. വീട്ടുകാർ എത്തിയതിന് ശേഷമാണ് വീടിനകത്തെ തീയണച്ചത്. വീടിന് പുറത്ത് നിന്ന് വെള്ളമൊഴിച്ചാണ് തീയണച്ചത്. വീടിന്റെ ഭിത്തിയടക്കം പൊട്ടി നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →