കോട്ടയം: ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ മാർച്ച് 11ന് ജില്ലാ കബഡി സീനിയർ വനിതാ ടീമിനെ തെരഞ്ഞെടുക്കുന്നതിന് സെലക്ഷൻ ട്രയൽസ് നടത്തും. രാവിലെ 10ന് നാഗമ്പടത്തെ ഇൻഡോർ സ്‌റ്റേഡിയത്തിലാണ് സെലക്ഷൻ ട്രയൽസ്. പെൺകുട്ടികളുടെ ശരാശരി ഭാരം 75 കിലോയാണ്. പങ്കെടുക്കാൻ താൽപര്യമുള്ള കായികതാരങ്ങൾ ആധാർ കാർഡിന്റെ പകർപ്പ്, രണ്ട് പാസ്‌പോർട്ട് െൈസസ് ഫോട്ടോ എന്നിവ സഹിതം എത്തണം. വിശദവിവരത്തിന് ഫോൺ: 04812563825, 8547575248, 9446271892.