കോട്ടയം : വാകത്താനം നാലുന്നാക്കൽ പൊലീസിനെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. വാകത്താനം സ്വദേശി നിഖിൽ, സഹോദരൻ അഖിൽ എന്നിവരാണ് പിടിയിലായത്. 2023 മാർച്ച് 5 ഞായറാഴ്ച നാലുന്നാക്കൽ ലൈഫ് മിഷൻ കോളനിയിൽ അയൽവീട്ടുകാർ തമ്മിൽ വഴക്കുണ്ടായിരുന്നു.
വഴക്ക് പരിഹരിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെയാണ് ഇവർ ആക്രമിച്ചത്. തുടർന്ന് നാട്ടുകാർ പൊലീസിനെ വിളിച്ചുവരുത്തി. തർക്കം തീർക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്.

