ദക്ഷിണ മേഖലാ ബാസ്‌കറ്റ് എസ്.ബിക്ക് കിരീടം

ചങ്ങനാശേരി: അന്‍പതാമത് ഫാദര്‍ പി.സി. മാത്യു മെമ്മോറിയല്‍ ദക്ഷിണ മേഖലാ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ ആതിഥേയരായ എസ്.ബി. കോളജ് ജേതാക്കളായി. ശ്രീ കേരള കോളേജിനെതിരേ നടന്ന ഫൈനലില്‍ 49-41 എന്ന സ്‌കോറിനാണ് എസ്.ബി. ജയിച്ചത്. ഫൈനല്‍ മത്സരം കാണികള്‍ക്കു ത്രില്ലറായി. ഇടവേള വരെ 24-22 എന്ന നിലയിലായിരുന്നു സ്‌കോര്‍. മൂന്നാം പാദത്തില്‍ ആക്രമണം ശക്തമാക്കിയ എസ്.ബി. 38-34 ന് ലീഡ് നേടി.

ഷാരോണ്‍ ജോണും ജിനു ദേവസ്യയും 17 പോയിന്റ് വീതം നേടി. എസ്.ബിയുടെ ജിനു ദേവസ്യ മികച്ച താരമായി. മികച്ച ഭാവി താരമായി കേരള വര്‍മ്മയുടെ ജോഷ്വ സുനില്‍ ഉമ്മനെ തെരഞ്ഞെടുത്തു. മുന്‍ രാജ്യാന്തര താരം ജോര്‍ജ് സക്കറിയ സമാപന ചടങ്ങില്‍ മുഖ്യാതിഥിയായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →